എഡിറ്റര്‍
എഡിറ്റര്‍
കോഴ വിവാദത്തില്‍പ്പെട്ടെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി വേണം; അമിത് ഷായ്ക്ക് വെള്ളാപ്പള്ളിയുടെ കത്ത്
എഡിറ്റര്‍
Friday 21st July 2017 11:47am

തിരുവനന്തപുരം: ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തു നല്‍കി.

വിഷയത്തില്‍ ആരോപണ വിധേയനായ എം.ടി രമേശിനെതിരെയും മറ്റു നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് വെള്ളാപ്പള്ളി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


Dont Miss രക്തം ചിന്തിയിട്ടും വിടാതെ സൗദി രാജകുമാരന്‍; സൗദി രാജകുമാരന്റെ അറസ്റ്റിലേക്ക് നയിച്ച വീഡിയോ കാണാം


കോഴ ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ദല്‍ഹിക്ക് വിളിപ്പിക്കുമെന്നും സൂചനയുണ്ട്.

അതേസമയം കോഴ ആരോപണവുമായി ബന്ധപ്പെട്ട് അമിത് ഷായ്ക്ക് എം.ടി. രമേശ് പരാതി നല്‍കുമെന്നാണ് അറിയുന്നത്. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചനയുണ്ടായെന്ന് അമിത് ഷായെ ധരിപ്പിക്കുമെന്നും ശനിയാഴ്ചത്തെ ഭാരവാഹി യോഗത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും രമേശ് പറഞ്ഞു.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പേരുകളുള്ളയാളുകളെ താന്‍ നേരില്‍ കണ്ടിട്ടുപോലുമില്ലെന്ന് കഴിഞ്ഞ ദിവസം എം.ടി രമേശ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നതായി കേന്ദ്ര നേതൃത്വത്തിന് രമേശ് പരാതി നല്‍കുന്നത്.

Advertisement