Categories

സര്‍ക്കാര്‍ ക്വാട്ടയിലേക്ക് പ്രവേശനം നടത്താനാവില്ല: മെഡിക്കല്‍ മാനേജ്‌മെന്റ്

കൊച്ചി: നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്നും പ്രവേശനം നടത്താനാവില്ലെന്ന് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. കോടതിവിധി മൂലം സംജാതമായ പ്രതിസന്ധി പരിഹരിച്ചശേഷമേ സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്നും പ്രവേശനം നടത്തൂ എന്നും ഇതുസംബന്ധിച്ച് തീരുമാനം മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാറിന് ഫാക്‌സ് മുഖാന്തിരം അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 11 മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ സര്‍ക്കാറുമായുണ്ടാക്കിയ കരാര്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാറിന്റെ മെറിറ്റ് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മെറിറ്റ് ലിസ്റ്റില്‍ നിന്നും മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് പ്രവേശനം നടത്താനാവില്ലെന്ന് ഇന്ന് ചേര്‍ന്ന മെഡിക്കല്‍ കോളേജ് അസോസിയേഷന്‍ അടിയന്തിരയോഗം തീരുമാനിക്കുകയായിരുന്നു.

നേരത്തേ കോടതിവിധിക്കെതിരേ മാനേജ്‌മെന്റ് അസോസിയേഷനുകള്‍ രംഗത്തെത്തിയിരുന്നു. വിധി പ്രവേശനം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ഇതിനെതിരേ അപ്പീല്‍ നല്‍കുമെന്നും മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.