എഡിറ്റര്‍
എഡിറ്റര്‍
മാധ്യമങ്ങള്‍ കാണുന്നത് സമാജ്‌വാദി സര്‍ക്കാറിന്റെ പോരായ്മകള്‍ മാത്രം: അഖിലേഷ്‌യാദവ്
എഡിറ്റര്‍
Friday 17th January 2014 4:59pm

Akhilesh-Yadav

ലഖ്‌നൗ: സര്‍ക്കാറിന്റെ പോരായ്മകളെ മാത്രം എടുത്തു കാട്ടുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ##അഖിലേഷ്‌യാദവ് . സര്‍ക്കാര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗര്‍ഭിണികള്‍ക്കുള്ള ആരോഗ്യവകുപ്പിന്റെ 102 എന്ന ആംബുലന്‍സ് സേവനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ##സമാജ്‌വാദി പാര്‍ട്ടി മുന്നിലാണെങ്കിലും അവ എടുത്തു കാട്ടുന്നതില്‍ പരാജയപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടതുണ്ട്. പാര്‍ട്ടി അതിനായുള്ള ശ്രമത്തിലാണ്. മാധ്യമങ്ങള്‍ തങ്ങളുടെ ഭരണത്തിലെ മോശം ഭാഗം മാത്രം വാര്‍ത്തയാക്കുകയാണെന്നും അഖിലേഷ്‌യാദവ് കൂട്ടിച്ചേര്‍ത്തു.

മറ്റൊരു സംസ്ഥാനത്തിനും സാധിക്കാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്. എന്നാല്‍ അവ പരസ്യമാക്കാന്‍ കഴിയാതെ പോയെന്നും അഖിലേഷ്‌യാദവ് പറഞ്ഞു.

വിവേചനമില്ലാതെയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും തങ്ങളുടെ സേവനങ്ങള്‍ ബി.ജെ.പിയും കോണ്‍ഗ്രസും ബി.എസ്.പിയും വരെ അനുഭവിക്കുന്നുവെന്നും അഖിലേഷ്‌യാദവ് കൂട്ടിച്ചേര്‍ത്തു.

Advertisement