തിരുവനന്തപുരം: ധനവിനിയോഗ ബില്ല് വോട്ടെടുപ്പിന്റെ വീഡിയോ പരിശോധന മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാകാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കത്തു നല്‍കി.

പരിശോധനയ്ക്ക് കാലതാമസം നേരിട്ടുവെന്നും ടേപ്പില്‍ കൃത്രിമത്വം നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ച് വീഡിയോ പരിശോധന ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വീഡിയോ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്പീക്കര്‍ക്ക ്കത്തു നല്‍കിയത്.ബുധനാഴ്ച വൈകീട്ട് നാലിനാണ് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.