എഡിറ്റര്‍
എഡിറ്റര്‍
വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്
എഡിറ്റര്‍
Saturday 13th October 2012 4:16pm

ന്യൂദല്‍ഹി: വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ പത്രങ്ങള്‍ വാര്‍ത്ത നല്‍കരുതെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ അത്തരം പത്രങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും പ്രസ് കൗണ്‍സില്‍ വ്യക്തമാക്കി.

Ads By Google

പ്രമുഖ ബംഗാളി ദിനപത്രത്തില്‍ വനിതാ ഐ.എ.എസ് ഓഫീസര്‍ക്കെതിരെ വന്ന വാര്‍ത്തയെ ഉദ്ദരിച്ചാണ് പ്രസ് കൗണ്‍സില്‍ പുതിയ നിയമം കൊണ്ടുവന്നത്. ശ്വാസകോശാര്‍ബുധത്തെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സ തേടിയെത്തിയ ഉദ്യോഗസ്ഥയെ കുറിച്ച് മോശമായ രീതിയില്‍ വാര്‍ത്ത വന്നിരുന്നു.

ഇതിനെതിരെ പശ്ചിമ ബംഗാളിലെ ഐ.എ.എസ് ഓഫീസര്‍മാരുടെ സംഘം പ്രസ് കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു.

Advertisement