Categories

മാധ്യമങ്ങള്‍ അഴിമതിയില്‍ മുങ്ങിയിരിക്കുന്നു: ഗോവന്‍ മുഖ്യമന്ത്രി

Manohar-Parrikar

പനാജി: രാജ്യത്തെ മാധ്യമങ്ങള്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. മിക്ക വിദേശ മാധ്യമങ്ങള്‍ക്ക് പിന്നിലും കോണ്‍ഗ്രസാണെന്നും പരീക്കര്‍ ആരോപിച്ചു.

ഗോവയില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗം  നടന്നുകൊണ്ടിരിക്കേ രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെ കുറിച്ചായിരുന്നു പരീക്കറുടെ പ്രതികരണം. പല മാധ്യമങ്ങള്‍ക്കും പണം ലഭിക്കുന്നത് കോണ്‍ഗ്രസില്‍ നിന്നാണ് തനിക്കറിയാം. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് കൊണ്ടുള്ള നേട്ടം എന്താണെന്നും പരീക്കര്‍ ചോദിച്ചു.

നേതാക്കള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്ന് വ്യക്തമാണ്. ഗോവയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

കഴിഞ്ഞ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെങ്കിലും മാധ്യമങ്ങളില്‍ അവര്‍ക്ക് നല്ല മൈലേജ് ലഭിച്ചിരുന്നതായും പരീക്കര്‍ പറയുന്നു.

Tagged with: