Categories

ഹെഡ്‌ലിയെ ചോദ്യം ചെയ്തതിന്റെ ടേപ്പുകള്‍ എഫ്.ബി.ഐ പുറത്തുവിട്ടു

david headlyവാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസില്‍ മുഖ്യപ്രതികളിലൊരാളായ ലഷ്‌കറെ തൊയ്ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യംചെയ്തതിന്റെ ടേപ്പുകള്‍ യു.എസ് രഹസ്യാന്വേഷണ ഏജന്‍സി (എഫ്.ബി.ഐ) പുറത്തുവിട്ടു. പ്രോ-പബ്ലിക്ക, പി.ബി.എസ് ഷോ ഫ്രന്റ്‌ലൈന്‍ എന്നീ മാധ്യമസംഘങ്ങള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഇത്.

അറിയാവുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്തണമെന്നും നല്‍കുന്ന വിവരത്തിന്റെ വിശ്വാസ്യത അനുസരിച്ചായിരിക്കും ഏതു ഹര്‍ജിയും പരിഗണിക്കുകയെന്നും ചോദ്യംചെയ്യലിനിടെ എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ ഹെഡ്‌ലിയോട് പറയുന്നുണ്ട്. എനിക്കെതിരെ ധാരാളം തെളിവുകള്‍ നിങ്ങളുടെ കൈവശമുണ്ടെന്ന് അറിയാം. എങ്കിലും ഞാന്‍ കൂടുതല്‍ കൂടുതല്‍ തെളിവു തന്നുകൊണ്ടിരിക്കയാണ്. എന്നാല്‍ നിങ്ങളിതുവരെ ഒരു അറസ്റ്റും നടത്തിയിട്ടില്ല-പാക്കിസ്ഥാന്‍ വംശജനായ അമേരിക്കക്കാരന്‍ ഹെഡ്‌ലി പറയുന്നു.

ഇതേത്തുടര്‍ന്നാണ് കേസില്‍ വധശിക്ഷ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ഹെഡ്‌ലി ഹര്‍ജി നല്‍കിയത്. സുഹൃത്തും പാക്കിസ്ഥാന്‍ വംശജനായ കാനഡക്കാരന്‍ തഹാവൂര്‍ റാണയ്‌ക്കെതിരെ തെളിവുകള്‍ നല്‍കാന്‍ ഹെഡ്‌ലിയെ പ്രേരിപ്പിച്ചത് എഫ്.ബി.ഐ ഉദ്യോഗസ്ഥരുടെ ഈ ഉറപ്പായിരിക്കാമെന്നാണ് റിപ്പോര്‍ട്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.