എഡിറ്റര്‍
എഡിറ്റര്‍
മാധ്യമങ്ങളെ വിലക്കിയതിനെതിരെ ഒളിമ്പിക് കമ്മിറ്റി
എഡിറ്റര്‍
Monday 19th November 2012 12:42am

ന്യൂദല്‍ഹി: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ ചിത്രമെടുക്കുന്നതില്‍ നിന്നും ഏതാനും മാധ്യമഫോട്ടോഗ്രാഫര്‍മാരെ വിലക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡി(ബി.സി.സി.ഐ)ന്റെ നടപടിക്കെതിരെ ഇന്റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) രംഗത്തെത്തി.

Ads By Google

പ്രശ്‌നത്തില്‍ ഇടപെട്ട് എല്ലാ മാധ്യമങ്ങള്‍ക്കും കളി റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരമൊരുക്കണമെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ഒളിമ്പിക് കമ്മിറ്റി ആവശ്യപ്പെട്ടത്.

ബി.സി.സി.ഐയുടെത് പത്ര സ്വാതന്ത്ര്യ ലംഘനമാണെന്ന് കുറ്റപ്പെടുത്തിയ ഐ.ഒ.സി ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) കുറച്ചുകൂടി മാന്യമായ രീതിയില്‍ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നും പറഞ്ഞു

ഫോട്ടോ ഏജന്‍സികളായ ഗെറ്റി, ആക്ഷന്‍ എന്നീ രണ്ട് വിദേശ ഏജന്‍സികളെയും ഏതാനും ഇന്ത്യന്‍ ഏജന്‍സികളെയുമാണ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ ഇക്കൂട്ടര്‍ക്ക് ലഭ്യമാക്കാമെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് മറ്റു അന്താരാഷ്ട്ര മാധ്യമങ്ങളായ എ. എഫ്.പി, എ.പി, റോയിട്ടേഴ്‌സ്, തുടങ്ങിയ വാര്‍ത്താ ഏജന്‍സികള്‍ അഹമ്മദാബാദ് ടെസ്റ്റ് നേരിട്ട് റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

ഫോട്ടോ ഗ്രാഫര്‍മാരും വാര്‍ത്തകള്‍ എടുക്കുന്നവരാണെന്നും അവരെ ജോലി ചെയ്യാന്‍ അനുവദിച്ചേ പറ്റൂവെന്നും ഐ.ഒ.സി പ്രസ് കമ്മീഷന്‍ ചെയര്‍മാന്‍ കെവന്‍ ഗോസ്പര്‍ പറഞ്ഞു.

Advertisement