Categories

ക­ശ്­മീ­രില്‍ മാ­ധ്യ­മ­ങ്ങള്‍­ക്ക് വില­ക്ക് ; കേന്ദ്ര ആഭ്യന്തര സെക്ര­ട്ട­റി­യു­ടെ സ­ന്ദര്‍ശ­നം ഇന്ന്

ജ­മ്മു ക­ശ്­മീര്‍: സം­ഘര്‍­ഷ­ത്തെ­ത്തു­ടര്‍­ന്നു കര്‍­ഫ്യു നി­ല­നില്‍­ക്കു­ന്ന ശ്രീ­ന­ഗ­റിലും മ­റ്റു സമീപ പ്ര­ദേ­ശ­ങ്ങ­ളി­ലും മ­ധ്യ­മ­ങ്ങള്‍­ക്ക് സര്‍­ക്കാര്‍ വി­ല­ക്കേര്‍­പ്പെ­ടുത്തി.

കര്‍­ഫ്യു സ­മയ­ത്ത് മാധ്യ­മ പ്ര­വര്‍­ത്ത­കര്‍ സ്വ­ത­ന്ത്ര­മാ­യി സ­ഞ്ച­രി­ക്കു­ന്ന­തി­ന് നല്‍കി­യ കര്‍­ഫ്യൂ പാ­സ്സു­കള്‍ അ­ധി­കാ­രി­കള്‍ റ­ദ്ദാക്കി. ജേ­ണ­ലി­സ്റ്റു­കള്‍ ഇറ­ങ്ങി ന­ട­ക്കുന്ന­ത് ത­ട­യാന്‍ പോ­ലി­സിനും സുര­ക്ഷാ സേ­ന­യക്കും നിര്‍­ദേ­ശം ല­ഭി­ച്ചി­ട്ടുണ്ട്. മാ­ധ്യ­മ­ങ്ങ­ളെ വി­ല­ക്കാ­നു­ള്ള തീ­രു­മാ­നം ഉ­ന്ന­ത­ത­ല­ത്തില്‍ എ­ടു­ത്ത­താ­മെ­ന്ന പേ­രു­വെ­ളി­പ്പെ­ടു­ത്താന്‍ ആ­ഗ്ര­ഹി­ക്കാ­ത്ത ഓ­ഫി­സര്‍ അ­റി­യിച്ചു.

ന്യൂ­സ് റി­പ്പോര്‍­ട്ട് ചെ­യ്യാന്‍ പു­റ­പ്പെ­ട്ട നി­രവ­ധി ജേ­ണ­ലി­സ്റ്റുക­ളെ സു­ര­ക്ഷ സേ­ന ത­ട­ഞ്ഞ­താ­യും റി­പ്പോര്‍­ട്ടു­ണ്ട്.

അ­തേ­സമയം കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള ഇ­ന്ന് ക­ശ്­മീര്‍ സ­ന്ദര്‍­ശി­ക്കും. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെയും മറ്റു മുതിര്‍ന്ന നേതാക്കളെയും അദ്ദേഹം കാണും. നേരത്തേ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി കശ്മീര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ആ­ഴ്­ച­ക­ളാ­യി ക­ശ്­മീ­രില്‍ സം­ഘര്‍­ഷം തു­ട­രു­ക­യാണ്. സാ­മാ­ധാ­നം പു­ന­സ്­ഥാ­പി­ക്കു­ന്ന­തി­നാ­യി സൈ­ന്യ­ത്തെ വി­ന്യ­സി­ച്ചി­ട്ടു­ണ്ട്. ഇ­തിന­കം സുര­ക്ഷാ സേ­ന­യു­ടെ വെ­ടി­യേ­റ്റ് മ­രി­ച്ച നാ­ട്ടു­കാ­രു­ടെ എ­ണ്ണം 15 ആ­യി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.