Categories

മാധ്യമവേട്ട: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സി.പി.എമ്മിലെ ഇ.പി. ജയരാജനാണ് നോട്ടീസ് നല്‍കിയത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെ കയ്യേറ്റത്തിന് മാത്രമാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം തടസപ്പെടുത്തുന്ന തരത്തില്‍ അക്രമം നടത്തിയത് ആരായാലും കര്‍ശന നടപടി എടുക്കും. മൂന്നാറില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിയെ അക്രമിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ മറുപടി അനുസരിച്ച് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.