Categories

മേധാപാട്കറിന് പിന്നാലെ സി.പി.ഐ നേതാവും ആം ആദ്മിയിലേക്ക്

Medha-Patkar

മുംബൈ: സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ ആം ആദ്മിയിലേക്കുള്ള ഒഴുക്ക് തുടരുന്നു.

സാമൂഹിക പ്രവര്‍ത്തക മേധാ പാട്കര്‍ ആം ആദ്മി പാര്‍ട്ടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സി.പി.ഐ നേതാവും ജെ.എന്‍.യു പ്രൊഫസറുമായ കമല്‍ മിത്ര ചിനോയിയും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.

നാല്‍പ്പത് വര്‍ഷത്തോളം സി.പി.ഐയില്‍ പ്രവര്‍ത്തിച്ചയാളാണ് ചിനോയ്. രാഷ്ട്രീയം പണത്തിന് വേണ്ടിയുള്ള കളിയായി മാറിയെന്നും സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനായാണ് എ.എ.പിയില്‍ ചേരുന്നതെന്നും ചിനോയ് വ്യക്തമാക്കി.

അതേസമയം, കമല്‍ മിത്രയുടെ പാര്‍ട്ടി പ്രവേശനം അറിയിക്കാന്‍ വിളിച്ച പത്രസമ്മേളനം ഹിന്ദു സേന പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

ഇതേ വിഷയത്തില്‍ നേരത്തേയും ഹിന്ദു സേന എ.എ.പിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രശാന്ത് ഭൂഷണ്‍ സി.ഐ.എ ചാരനാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം.