Categories

‘നിങ്ങള്‍ ആദ്യം മാംസം കഴിക്കും, പിന്നെ മാംസം നിങ്ങളെ കഴിക്കും’; മാംസാഹാരം മനുഷ്യശരീരത്തിന് ദോഷകരമെന്ന് മനേകാ ഗാന്ധി

 

ന്യൂദല്‍ഹി: മാംസാഹാരം മനുഷ്യശരീരത്തിന് ദോഷകരമാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. മാംസ ഭക്ഷണം മൂലം ശരീരത്തിനുണ്ടാകുന്ന പ്രശ്ങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ദി എവിഡന്‍സ്; മീറ്റ് കില്‍സ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം.

‘കഴിഞ്ഞ മുപ്പത് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് മാംസ ഭക്ഷണം ശരീരത്തിന് ഹാനികരമാണെന്നാണ്. മനുഷ്യശരീരത്തിലെ എല്ലാ ഭാഗങ്ങളും അവയവങ്ങളും സസ്യാഹാരിയാണ്.’


Also Read: അന്ന് മോദിയെ കുറിച്ച് പറഞ്ഞതൊക്കെ താങ്കള്‍ ഓര്‍ക്കുന്നുണ്ടോ? : ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള അര്‍ണബ് ഗോസ്വാമിയുടെ വെളിപ്പെടുത്തലുകളെ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി


മാംസാഹാരം കഴിക്കുന്നതിനാല്‍ മരണപ്പെടില്ല. പക്ഷെ നമ്മുടെ ശരീരം ക്രമേണ ശുഷ്‌കിച്ചുപോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മായാങ്ക് ജെയ്ന്‍ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളുടെ ഭക്ഷണശീലത്തില്‍ ഇടപെടാനല്ലെന്ന് മന്ത്രി വ്യക്തമാക്കി.

‘ആദ്യം നിങ്ങള്‍ മാംസം കഴിക്കും. പിന്നെ മാംസം നിങ്ങളെ കഴിക്കും’.

മനുഷ്യന്‍ സ്വഭാവികമായി സസ്യഭുക്കാണെന്നും മനേകാ ഗാന്ധി അഭിപ്രായപ്പെട്ടു. ഡോക്യുമെന്ററിയില്‍ ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധരുടെ വിശദീകരണവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Tagged with: