എഡിറ്റര്‍
എഡിറ്റര്‍
സി.ഐ.ടി.യുവിനു കീഴില്‍ ‘മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍’ ഇറച്ചി വ്യാപാരികള്‍ക്ക് പുതിയ സംഘടനയുമായി സി.പി.ഐ.എം
എഡിറ്റര്‍
Monday 29th May 2017 1:24pm

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനനിയമം വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിവെച്ച സാഹചര്യത്തില്‍ ഇറച്ചി വ്യാപാരികളെ ഒന്നിപ്പിക്കാനൊരുങ്ങി സി.പി.ഐ.എം. ഇതിനായി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പുതിയ തൊഴിലാളി സംഘടന രൂപീകരിച്ചു.

മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ എന്ന പേരിലാണ് സംഘടന അറിയപ്പെടുക. സി.ഐ.ടി.യുവിന്റെ കീഴിലുള്ള സംഘടന കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് രൂപം കൊണ്ടത്.


Must Read: കേരളത്തിലെ ബീഫ് ഫെസ്റ്റ്: മതേതരവാദികള്‍ എന്തുകൊണ്ട് മൗനംപാലിക്കുന്നെന്ന് യോഗി ആദിത്യനാഥ്


സംഘടനരൂപീകരണത്തിന്റെ ഭാഗമായി ഒരു മാസം മുമ്പ് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പങ്കെടുത്ത ഇറച്ചി കച്ചവടക്കാരുടെ യോഗം നടന്നിരുന്നു. സംഘവരിവാറിന്റെ ബീഫ് വിലക്കില്‍ പാര്‍ട്ടിയുടെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും പിന്തുണ യോഗത്തില്‍ ജയരാജന്‍ വാഗ്ദാനം ചെയ്തിരുന്നു.

സംഘടനയുടെ ആദ്യ മെംബര്‍ഷിപ്പ് വിതരണം ഇന്ന് കണ്ണൂര്‍ മുസ്‌ലിം ജമാ അത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. സി.ഐ.ടി.യു ജില്ലാസെക്രട്ടറി ടി മനോഹരന്‍ നേതൃത്വം നല്‍കും.

സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.

Advertisement