മുംബൈ: താന്‍ രഹസ്യമായി പാക്കിസ്ഥാനിലെത്തിയെന്ന റിപ്പോര്‍ട്ട് പാക്ക് നടിയും മോഡലുമായ വീണാ മാലിക് തള്ളി. താനിപ്പോഴും മുംബൈയില്‍ തന്നെയുണ്ടെന്നും മുംബൈയിലെ ഓക്ക്‌വുഡ് ഹോട്ടലില്‍ വിശ്രമിക്കുകയാണെന്നും വീണാ മാലിക് വ്യക്തമാക്കിക്കഴിഞ്ഞു. വീണയെ ഡിസംബര്‍ 16 മുതല്‍ കാണാനില്ലെന്ന് അവരുടെ ബിസിനസ് മാനേജരായ പ്രാടിക് മേത്തയും, സിനിമാ നിര്‍മാതാവ് ഹേമന്ദ് മധുകറും വെളിപ്പെടുത്തിയിരുന്നു.

ഒരു മാഗസിനു വേണ്ടി നഗ്നയായി പോസ് ചെയ്തതിന്റെ ശേഷമാണ് വീണാ മാലികിന്റെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇന്ത്യന്‍ മാഗസിനായ എഫ്.എച്ച്.എമ്മിന്റെ (ഫോര്‍ ഹിം മാഗസിന്‍) കവര്‍ പേജിലാണ് പൂര്‍ണ്ണ നഗ്നയായി നില്‍ക്കുന്ന വീണാ മാലിക്കിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചത്. പൂര്‍ണ്ണ നഗ്നയായി പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ പാക്കിസ്ഥാനില്‍ വീണാ മാലികിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. തീവ്രവാദ സംഘടനയായ ലഷ്‌കറെ ഈ ത്വയ്ബയില്‍ നിന്നടക്കം വധഭീഷണികള്‍ വീണ മാലികിന് നിരന്തരം ലഭിച്ചു കൊണ്ടിരുന്നു.

Subscribe Us:

എന്നാല്‍, താന്‍ നഗ്നയായി പോസ് ചെയ്തിട്ടില്ലെന്നാണ് വീണ പറയുന്നത്. ഫോട്ടോയില്‍ കൃത്രിമം കാണിച്ചു തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നു കാണിച്ച് 30 ലക്ഷം പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീണ മാലിക് മാഗസിനെതിരെ കേസ് ഫയല്‍ ചെയ്തു. നടി വിശ്വാസ വഞ്ചന കാട്ടിയെന്നാരോപിച്ച് മാഗസിന്‍ അധികൃതരും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകൊടുത്തിട്ടുണ്ട്.

ഇതിനിടെയായിരുന്നു മുംബൈയില്‍ വെച്ച് സിനിമാ ചിത്രീകരണത്തിനിടെ നടിയെ കാണാതായത്. ‘മുംബൈ 125 കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തിന്റെ ഷുട്ടിംഗിനിടെയാണ് വീണയെ കാണാതായത്. ഇതേത്തുടര്‍ന്ന് പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെയോടെ വീണാ മാലിക് വാഗാ അതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലെത്തിയതായി വാര്‍ത്തകള്‍ വന്നു. 45 ദിവസത്തെ വീസ കാലവാധിയില്‍ ഇന്ത്യയിലെത്തിയ വീണ മാലിക്കിനോട് വീസ പുതുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ വിസ പുതുക്കാനാണ് വീണ പാക്കിസ്ഥാനിലെത്തിയത് എന്നായിരുന്നു വാര്‍ത്തകള്‍.

പുതിയ വിവാദങ്ങളില്‍ വീണ തകര്‍ന്നിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് കുറച്ചു ദിവസം വനവാസമിരിക്കുകയാണ് വീണ എന്ന് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്‌ലീം സ്ത്രീകളെ ബുര്‍ഖയില്‍ നിന്നും മോചിപ്പിക്കണമെന്നും മാനം കാക്കല്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ട് വീണ മാധ്യമശ്രദ്ധ നേടിയിരുന്നു. മുന്‍കാമുകനും ക്രിക്കറ്റ് താരവുമായ മുഹമ്മദ് ആസിഫിനെതിരെ ഒത്തുകളി ആരോപണം നടത്തുകയും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ആസിഫിനെതിരെ വീണ മൊഴി നല്‍കുകയും ചെയ്തിരുന്നു.

വീണാമാലികിനെ ഷൂട്ടിംഗിനിടെ കാണാതായി

തന്റെ നഗ്ന ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് വീണാ മാലിക്

വീണാമാലിക്കിന് വധഭീഷണി

Malayalam News
Kerala News in English