ബാംഗ്ലൂര്‍: വായയില്‍ തോന്നിയതെല്ലാം വിളിച്ചുപറയുന്നുതില്‍ യാതൊരു പേടിയുമില്ലാത്ത ഒരേ ഒരാളേ ബി ടൗണിലുള്ളു. അത് നമ്മുടെ സല്‍മാന്‍ഖാനാണ്. താന്‍ എന്തു പറഞ്ഞാലും ലോകം എന്തു കരുതും എന്ന ചിന്ത ഒരിക്കലും സല്ലുവിനെ അലട്ടില്ല.
കത്രീന സല്ലുവിനെ പെരുവഴിയിലാക്കി എന്നൊക്കെ പ്രചരിച്ചപ്പോഴും സല്‍മാന്‍ കുലുങ്ങിയില്ല. ഏതായാലും ഗേള്‍സ്, ഇതുവരെ നിലനിന്നിരുന്ന പുകമറ നീങ്ങുകയാണ്, താനും കത്രീനയും ഇപ്പോഴും ജോഡികളാണെന്നാണ് സല്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ദബാങിന്റെ പ്രചാരണാര്‍ഥം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സല്‍മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
രണ്ടുദിവസം മുമ്പാണ് കത്രീന മറിച്ച പറഞ്ഞത്. താന്‍ ഒറ്റയ്ക്കാണെന്നും സഹചര്യങ്ങള്‍ക്കനുസരിച്ച് വ്യക്തിബന്ധങ്ങളിലും ആത്മബന്ധങ്ങളിലും മാറ്റം വരുമെന്നാണ് കത്രീന പറഞ്ഞത്. എന്നാല്‍ അങ്ങിനെ പറയാന്‍ താന്‍ പ്രേരിപ്പിക്കുകയായിരുന്നു വെന്ന് സല്‍മാന്‍ പറയുന്നു. താനും ഒറ്റയ്ക്കാണെന്ന ഒരിക്കല്‍ സല്‍മാനും പറഞ്ഞിരുന്നു.

കുറെക്കാലങ്ങളായി തങ്ങളുടെ ബന്ധത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും അകന്നു നടക്കുകയായിരുന്നു ഇരുവരും. ഏതായാലും സത്യം എന്താണെന്ന് കാലം തെളിയിക്കും. കാത്തിരുന്നു കാണാം.