കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ എം.ഡി താരയ്ക്ക് സ്വര്‍ണം. മീറ്റ് റെക്കോര്‍ഡോടെയാണ് താര സ്വര്‍ണം നേടിയത്. 17.28 സെക്കന്റിലാണ് താര ഫിനിഷ് ചെയ്തത്. നേരത്തെ താരയുടെ പേരില്‍ തന്നെയുണ്ടായിരുന്ന റെക്കോര്‍ഡാണ് ഇന്നു തിരുത്തിയത്. പറളി സ്‌കൂളിലെ തന്നെ വിബിത 5000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടി.

സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ മാര്‍ ബേസില്‍ കോതമംഗലത്തിന്റെ ജിനു തങ്കപ്പനു സ്വര്‍ണം നേടി. മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ പറളി സ്്കൂളിലെ നീന കെ.ടി സ്വര്‍ണം നേടി.

Subscribe Us:

114 പോയിന്റുമായി പാലക്കാടാണ് മീറ്റിലിപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നത്. 109 പോയിന്റുമായി ഏറണാകുളം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. പോയിന്റ് നിലയില്‍ മാര്‍ ബേസിലാണ് ഒന്നാം സ്ഥാനത്ത്.

Malayalam news