ന്യൂദല്‍ഹി:ഓര്‍ഡര്‍ ചെയ്ത ബര്‍ഗറിന് പകരം തെറ്റായി ഡെലിവറി നടത്തിയതിനെ മെക്ക് ഡൊണാള്‍ഡ് ഗ്രൂപ്പ്  ഉപഭോക്താവിന് 15000 രൂപ നഷ്ടപരിഹാരം നല്‍കി.  ന്യൂദല്‍ഹി ഉപഭോക്തൃഫോറത്തിന്റെ  നിര്‍ദേശത്തെ തുടര്‍ന്നാണ് കമ്പനി നഷ്ടപരിഹാരം നല്‍കിയത്.

Subscribe Us:

ദല്‍ഹിയിലെ ഒരു ഉപഭോക്താവ് വെജിറ്റേറിയന്‍ ബര്‍ഗര്‍ മെക്ക് ഡൊണാള്‍ഡിന്റെ ഷോപ്പില്‍ നിന്നും  ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിന് പകരം  നോണ്‍വെജ് ബര്‍ഗറാണ് ഇവര്‍ നല്‍കിയത്.

Ads By Google

എന്നാല്‍ ഇത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ജോലിക്കാരന്‍ ഈ പെണ്‍കുട്ടിയെ അവഗണിക്കുകയായിരുന്നെന്ന് സൗത്ത് വെസ്റ്റ് ഡിസ്ട്രിക്ട് കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റിട്രസ്സല്‍ ഫോറം അറിയിച്ചു. ഇത് സേവനത്തിലുള്ള ന്യൂനതയാണെന്നാണെന്നും പരാതിക്കാരിക്ക് പതിനായിം രൂപ നഷ്ടപരിഹാരം നല്‍കാനും അയ്യായിരം രൂപ കേസിന്റെ ചിലവായി നല്‍കാനുമാണ് നരേന്ദ്രകുമാറിന്റെ ബഞ്ച് നിര്‍ദേശിച്ചത്.

ദല്‍ഹി സ്വദേശിനി വിമല്‍ ചൗധരി നല്‍കിയ കേസിലാണ് വിധി വന്നത്. ഇവര്‍ രണ്ട് വെജിറ്റേറിയന്‍ ബര്‍ഗറാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ രണ്ടിലൊന്ന് നോണ്‍വെജ് ബര്‍ഗറാണ് ഇവര്‍ക്ക് ലഭിച്ചത്. ഇത് കഴിച്ചപ്പോഴാണ് ഇവര്‍ക്ക് മനസിലായത്.

ഇതേ തുടര്‍ന്ന അവര്‍ ഛര്‍ദ്ദിക്കുകയുണ്ടായി. ഇവര്‍ ആര്യസമാജം പിന്തുടരുന്ന ഹിന്ദുവാണ്. നോണ്‍വെജ് കഴിക്കേണ്ടി വന്നത് ഇവരെ ഒരുപാട് വൈകാരികമായും മതപരായും വേദനിപ്പിച്ചതായും  ഇവര്‍ പരാതിപ്പെട്ടു.

എന്നാല്‍ ഇവര്‍ സ്വന്തം താല്‍പ്പര്യത്തോടെയാണ് വെജിറ്റേറിയനു പകരം നോണ്‍വെജ് കഴിച്ചതെന്നാണ് കമ്പനി വാദിച്ചത്. എന്നാല്‍ ഉപഭോക്ത്യ ഫോറം ഇത് തള്ളുകയായിരുന്നു. അവര്‍ നോണ്‍വെജാണ് ആഗ്രഹിച്ചിരുന്നെങ്കി്ല്‍ അവര്‍ ഒരു ബര്‍ഗര്‍ മാത്രമാണ് ആവശ്യപ്പെടുകയെന്നും ഫോറം പറഞ്ഞു.