കോഴിക്കോട്: മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്
കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞു. കോളേജിലെ കംമ്പ്യൂട്ടര്‍ ലാബില്‍ 40 മിനിറ്റോളം കേള്‍പ്പിച്ച പ്രസംഗമാണ് വിദ്യര്‍ത്ഥികളുടെ പ്രതിഷേധം മൂലം തടഞ്ഞത്.

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തിന്റെ ഭാഗമായി യങ് ഇന്ത്യ ന്യൂ ഇന്ത്യ എന്ന് വിഷയത്തില്‍ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം നിര്‍ബദ്ധമായി എല്ലാ കോളെജിലും കേള്‍പ്പിക്കണമെന്ന് യു.ജി.സി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കെ.എസ്.യു പ്രതിഷേധം നടത്തിയത്.


Also read ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ല; കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിപദത്തെ കുറിച്ച് കെ.എം മാണി


ഹിന്ദുത്വ അജണ്ട വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാനാണ് പ്രസംഗം നിര്‍ബദ്ധമായും കോളേജുകളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

മുമ്പ് കോളേജ് ഓഡിറ്റോറിയത്തില്‍ സംപ്രേക്ഷണം ചെയ്യാനിരുന്ന പ്രസംഗം എസ്.എഫ്.ഐക്കാരുടെ പ്രതിഷേധത്തെതുടര്‍ന്ന് കംമ്പ്യൂട്ടര്‍ ലാബിലേക്ക് കോളേജ് അധികൃതര്‍ മാറ്റുകയായിരുന്നു.