Categories

നാ­ലു­പേ­രു­ടെ ജീ­വ­നെ­ടുത്ത കാ­റ­പക­ടം: മെ­ഡി­ക്കല്‍ വി­ദ്യാര്‍­ത്ഥി അ­റ­സ്റ്റില്‍

lapuzha accidentന്യൂ­ദല്‍­ഹി: നാ­ലു­പേ­രു­ടെ മ­ര­ണ­ത്തി­നി­ട­യാക്കി­യ കാ­റ­പ­ക­ട­ത്തില്‍ മ­ദ്യ­പി­ച്ച് വാഹ­ന­മോ­ടി­ച്ച മെ­ഡി­ക്കല്‍ വി­ദ്യാ­ര്‍­ത്ഥി­യെ ദല്‍­ഹി വി­മാ­ന­ത്താ­വ­ള­ത്തില്‍ അ­റ­സ്­റ്റ് ചെ­യ്­തു.

ഉ­ക്രെ­യി­നില്‍ മെ­ഡി­ക്കല്‍ വി­ദ്യാര്‍­ഥി­യാ­യ രാ­ജ­സ്ഥാ­നി­ലെ ആള്‍­വാര്‍ സ്വ­ദേ­ശിയായ 25കാ­രന്‍ ഷാ­ഹി­ദ് ഖാ­നാ­ണ് ഇ­ന്ത്യ­ വി­ടാ­നു­ള്ള ശ്ര­മ­ത്തി­നി­ടെ ഇ­ന്ദി­രാ­ഗാ­ന്ധി അ­ന്താ­രാ­ഷ്ട്ര വി­മാ­ന­ത്താ­വ­ള­ത്തില്‍ പോ­ലി­സ് പി­ടി­യി­ലാ­യ­ത്.

പൊ­തു­മ­രാമ­ത്ത് വ­കു­പ്പി­ന്റെ പ­ണി­കള്‍ ചെ­യ്­തു­കൊ­ണ്ടി­രു­ന്ന നാ­ലു­തൊ­ഴി­ലാ­ളി­കള്‍ ഷാ­ഹി­ദി­ന്റെ ഹോ­ണ്ടാ സി­റ്റി­യി­ടി­ച്ച് തല്‍ക്ഷ­ണം കൊല്ല­പ്പെട്ടു. നാ­ലു ­പേര്‍ക്ക്‌ ­ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റി­രുന്നു.

സം­ഭ­വ­ത്തി­നു­ശേ­ഷം സ്ഥ­ല­ത്തു­നിന്ന് മുങ്ങി­യ ഷാ­ഹി­ദ് മ­ദ്യ­ല­ഹ­രി­യി­ലാ­യി­രു­ന്നു­വെന്ന്­ പോ­ലി­സ് പ­റ­ഞ്ഞു. മെ­ഹ­റൂ­ളില്‍ ഒ­രു വി­രു­ന്നില്‍ പ­ങ്കെ­ടു­ത്ത് മ­ട­ങ്ങു­ക­യാ­യി­രു­ന്ന ഷാ­ഹി­ദി­ന്റെ കൂ­ടെ ഷ­ഹ­സാദ്, ആ­ലം ഖാന്‍ എ­ന്നീ സു­ഹൃ­ത്തു­ക്ക­ളു­മു­ണ്ടാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.