ന്യൂദല്‍ഹി: ശ്രീ ഗോകുലം മെഡിക്കല്‍കോളേജിലെ എം.ബി.ബി.എസ് സീറ്റുകള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വര്‍ദ്ധിപ്പിച്ചു. നിലവില്‍ 50 സീറ്റുകളുള്ള ഗോകുലം മെഡിക്കല്‍ കോളേജില്‍ നൂറു സീറ്റുകളുടെ വര്‍ദ്ധനവയാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 150 ആയി ഉയര്‍ന്നു.

വര്‍ദ്ധിപ്പിച്ച സീറ്റുകളില്‍ 50:50 എന്ന തത്വം പാലിക്കണമെന്നും, അധികമായി അനുവദിച്ച സീറ്റുകളില്‍ ഈ വര്‍ഷം തന്നെ പ്രവേശനം നടത്താമെന്നും മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.