Categories

യോഗ്യതയില്ലാതെ പ്രവേശനം: ഹൈക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീകോടതി

suprem court nivethitha p haranന്യൂദല്‍ഹി: നിശ്ചിത മാര്‍ക്ക് ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സംബന്ധിച്ച കാര്യങ്ങള്‍ ഹൈക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ചട്ടങ്ങളനുസരിച്ചായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

യോഗ്യത പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നേരത്തെ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് തൃശ്ശൂരിലെ അമല, പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ 18 വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.