ചിറ്റൂര്‍: പി.സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാക്കിയതിന് പിന്നില്‍ മാഫിയകളാണെന്ന് എം.ബി രാജേഷ് എം.പി. കേരളം മാഫിയ ഭരണത്തിലേക്കാണ് നീങ്ങുന്നതെന്നും രാജേഷ് ആരോപിച്ചു.

കേരളം മാഫിയകളുടെ കൈകളിലേക്ക് നീങ്ങുകയാണ്. ഇതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍. ആരോപണവിധേയനായ പി.സി ഐപ്പിനെ എ.എ.ജി സ്ഥാനത്തേക്ക് പരിഗണിച്ചതിന് പിന്നിലും മാഫിയകളുടെ ഇടപെടല്‍ വ്യക്തമാണെന്നും രാജേഷ് ആരോപിച്ചു.

കഴിഞ്ഞദിവസമാണ് പി.സി.ഐപ്പിനെ അഡീ.അഡ്വക്കറ്റ് ജനറലായും കെ.പി ദണ്‍ഡപാണിയെ അഡ്വക്കറ്റ് ജനറലായും നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.