എഡിറ്റര്‍
എഡിറ്റര്‍
ജാതിയും മതവും ചേര്‍ക്കാതെ മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് എം.ബി രാജേഷ് എം.പി
എഡിറ്റര്‍
Thursday 1st June 2017 3:06pm

 

പാലക്കാട്: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നതോടെ സോഷ്യല്‍ മീഡിയയിലും മറ്റും പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന വാര്‍ത്തകളാണ് നിറഞ്ഞ് നില്‍ക്കുന്നത് എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമാണ് എം.ബി രാജേഷ് എം.പിയടെ ഫേസ്ബുക്ക് പോസ്റ്റ്.


Also read പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ചെന്നാരോപണം; തൊടുപുഴയില്‍ മകനെ പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത


കേന്ദ്രീയ വിദ്യാലയയില്‍ എം.പി.മാരുടെ മക്കള്‍ക്ക് പ്രത്യേകമായുള്ള ക്വാട്ട വേണ്ടെന്നു വച്ചിട്ടാണ് സര്‍ക്കാര്‍ സ്‌ക്കൂളില്‍ തന്റെ മക്കളെ ചേര്‍ക്കാന്‍ തീരുമാനിച്ചതെന്നും എം.പി പറയുന്നു. കേന്ദ്രീയ വിദ്യാലയവും സര്‍ക്കാര്‍ സ്‌ക്കൂളാണെന്നത് വിസ്മരിക്കുന്നില്ലെങ്കിലും അവിടെ മലയാളം പഠിപ്പിക്കാന്‍ നിര്‍വ്വാഹമില്ലല്ലോയെന്ന് പറഞ്ഞാണ് എം.പി കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തെ വിവരിക്കുന്നത്.

എം.പിയെന്ന നിലയില്‍ അനേകം പേര്‍ക്ക് അവര്‍ മികച്ചതെന്ന് കരുതുന്ന സ്വകാര്യവിദ്യാലയങ്ങളിലെ പ്രവേശനത്തിന് ശുപാര്‍ശ കത്ത് കൊടുത്തിട്ടുണ്ട്. അതിനും പുറമേ കേന്ദ്രീയ വിദ്യാലയത്തില്‍ എം.പി. ക്വാട്ടയിലുള്ള പത്ത് സീറ്റിലേക്ക് മറ്റ് കുട്ടികള്‍ക്ക് പ്രവേശനവും നല്‍കാറുണ്ട്. പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയും മക്കളെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ പ്രേരണയായ ഘടകങ്ങളാണെന്നും രാജേഷ് പറയുന്നു.


Dont miss ചൈനയില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ആമിര്‍ ഖാനും ദംഗലും; പിന്നിലാക്കിയവരില്‍ മോദിയും


എണ്ണൂറോളം പേരാണ് കേന്ദ്രീയ വിദ്യാലയത്തിലെ 10 സീറ്റിനായി തന്നെ സമീപിച്ചതെന്നും. കിട്ടാത്ത പലര്‍ക്കും തന്നോട് നീരസം തോന്നിയിട്ടുണ്ടാവും. ഇത് വായിക്കുമ്പോള്‍ അതല്‍പ്പം കുറയുമെന്ന് വിചാരിക്കുന്നതായും വാല്‍ക്കഷണമായി ചേര്‍ത്താണ് എം.ബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Advertisement