എഡിറ്റര്‍
എഡിറ്റര്‍
‘അട്ടപ്പാടിയില്‍ താന്‍ എന്ത് ചെയ്‌തെന്ന് ചോദിക്കുന്നവര്‍ക്ക് ഉത്തരമിതാ’; അട്ടപ്പാടി എന്ന് പറഞ്ഞ് തെറിവിളിക്കുന്നവര്‍ക്ക് മുന്നില്‍ കത്തുമായി എം.ബി രാജേഷ്
എഡിറ്റര്‍
Monday 19th June 2017 7:41pm


പാലക്കാട്: കേരളത്തിലെ മികച്ച എം.പി മാരില്‍ ഒരാളാണ് എം.ബി രാജേഷ് എം.പിയെന്ന് നിസംശയം പറയാം. എന്നാല്‍ അട്ടപ്പാടിയിലെ വികസനപ്രവര്‍ത്തനങ്ങളും ശിശുമരണങ്ങളും ചൂണ്ടിക്കാട്ടി എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ കുറച്ച് കാലമായി വ്യാപക ആരോപണങ്ങള്‍ ഉയരുന്നുണ്ട്.


Also read ‘ചതിച്ചത് കൂട്ടത്തില്‍ ഒരാള്‍ തന്നെയാണ്’; വിവാദത്തിന് തിരികൊളുത്തി തോല്‍വിയ്ക്ക് കാരണം സഹതാരമെന്ന് വെളിപ്പെടുത്തി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിവാദ ട്വീറ്റ്


ഏത് പോസ്റ്റിന് കീഴിലും സ്ഥാനത്തും അസ്ഥാനത്തും അട്ടപ്പാടി എന്ന് പറഞ്ഞ് എന്നെ തെറിവിളിക്കുന്നവര്‍ക്കായി ഇതോടൊപ്പമുള്ള കത്ത് സമര്‍പ്പിക്കുന്നെന്ന പറഞ്ഞ് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ. നരേന്ദ്രസിംഗ് തോമര്‍ എം.പിക്കെഴുതിയ കത്താണ് അദ്ദേഹം പോസ്റ്റില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയില്‍ ഞാന്‍ ദത്തെടുത്ത അട്ടപ്പാടിയിലെ പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിനെ അഭിനന്ദിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ കത്ത്. കത്തിനോടൊപ്പം പുരോഗതി അവലോകന റിപ്പോര്‍ട്ടും അദ്ദേഹം അയച്ച് തന്നിട്ടുണ്ട്. പുതൂര്‍ ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനത്തിന് ഞാന്‍ നേതൃത്വം കൊടുത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ഇതോടൊപ്പം നന്ദിയും രേഖപ്പെടുത്തുന്നു.’ അദ്ദേഹം പറയുന്നു.

No automatic alt text available.

Image may contain: 1 person, smiling, text

Image may contain: one or more people

 


Dont miss ഐ.ഒ.സി പ്ലാന്റിന്റെ വിപത്തിനെക്കുറിച്ച് വൈപ്പിനുകാരെ ബോധവത്കരിച്ചത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്: ഇതാ തെളിവ്


പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

‘ഏത് പോസ്റ്റിന് കീഴിലും സ്ഥാനത്തും അസ്ഥാനത്തും അട്ടപ്പാടി എന്ന് പറഞ്ഞ് എന്നെ തെറിവിളിക്കുന്നവര്‍ക്കായി ഇതോടൊപ്പമുള്ള കത്ത് സമര്‍പ്പിക്കുന്നു. കത്ത് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ. നരേന്ദ്രസിംഗ് തോമര്‍ എനിക്കെഴുതിയതാണ്. സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയില്‍ ഞാന്‍ ദത്തെടുത്ത അട്ടപ്പാടിയിലെ പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിനെ അഭിനന്ദിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ കത്ത്. കത്തിനോടൊപ്പം പുരോഗതി അവലോകന റിപ്പോര്‍ട്ടും അദ്ദേഹം അയച്ച് തന്നിട്ടുണ്ട്.

പുതൂര്‍ ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനത്തിന് ഞാന്‍ നേതൃത്വം കൊടുത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ഇതോടൊപ്പം നന്ദിയും രേഖപ്പെടുത്തുന്നു. രണ്ടാം ഘട്ടത്തില്‍ പഞ്ചായത്തില്‍ നിന്നും ഇതുപോലെ കൂടുതല്‍ വിജയഗാഥകള്‍ക്കായി കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. അട്ടപ്പാടിയുടെ പേര് പറഞ്ഞ് ചിലര്‍ എന്നെ നിരന്തരം ആക്രമിക്കുകയും മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്നത് കൊണ്ട് മാത്രമാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത്. അട്ടപ്പാടിയില്‍ ഞാന്‍ എന്ത് ചെയ്തു എന്ന് ചിലരുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രിയുടെ ഈ കത്ത് ഉത്തരമായിട്ടെടുക്കാം.’

Advertisement