എഡിറ്റര്‍
എഡിറ്റര്‍
എം.ബി രാജേഷ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്: അഭയ് മുഖര്‍ജി ജനറല്‍ സെക്രട്ടറി
എഡിറ്റര്‍
Saturday 15th September 2012 2:52pm

mb-rajeshബംഗലൂരു: ബംഗലൂരുവില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റായി എം.ബി രാജേഷ് എം.പിയെ തെരഞ്ഞെടുത്തു. ബംഗാളില്‍ നിന്നുള്ള അഭയ് മുഖര്‍ജിയാണ് ജനറല്‍ സെക്രട്ടറി. എഴുപത്തൊന്നംഗ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്നും ആറു പേരെ തിരഞ്ഞെടുത്തു. പാലക്കാട് നിന്നും ലോക് സഭയിലെത്തിയ എം.ബി രാജേഷ് ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു.

Ads By Google

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായ എം. സ്വരാജിനെ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും കല്യാശേരി എം.എല്‍.എ കൂടിയായ ടി.വി രാജേഷിനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇവരുള്‍പ്പെടെ കേരളത്തില്‍ നിന്നും ആറു പേരെയാണ് 71 അംഗ കേന്ദ്രകമ്മറ്റിയില്‍ എത്തിയിരിക്കുന്നത്. കെ.എസ് സുനില്‍കുമാര്‍, ടി.വി അനിത, പി.പി ദിവ്യ, മുഹമ്മദ് റിയാസ് എന്നിവരാണ് കേരളത്തില്‍ നിന്നും കേന്ദ്രകമ്മറ്റിയിലെത്തിയ മറ്റ് നാലു പേര്‍.

Advertisement