Administrator
Administrator
‘മാധ്യമങ്ങളുടെ താല്‍പര്യം എന്റെപേരില്‍ അടിച്ചേര്‍പ്പിക്കരുത്’:എം.ബി രാജേഷ്
Administrator
Tuesday 13th September 2011 2:32pm

mb-rajeshകോഴിക്കോട്: ഒന്നരമണിക്കൂര്‍ നീണ്ട തന്റെ പ്രസംഗത്തില്‍ നിന്നും ചെറിയൊരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് താന്‍ വി.എസിനെതിരെ പറഞ്ഞു എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് ശരിയായില്ലെന്ന് എം.ബി രാജേഷ്. തന്റെ പ്രസംഗം കേട്ടുകൊണ്ട് 300 ലധികം ആളുകള്‍ അവിടെയുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും താന്‍ വി.എസിനെ കുറ്റപ്പെടുത്തിയതായിട്ടോ, കുഞ്ഞാലിക്കുട്ടിയെയും ബാലകൃഷ്ണപിള്ളയെയും അനുകൂലിച്ചതായിട്ടോ തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാധാന്യമുള്ള പല കാര്യങ്ങളുമുള്ളപ്പോള്‍ ചെറിയ കാര്യങ്ങളില്‍ വല്ലാതെ ഇടപെടുന്നത് ഒഴിവാക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചത്. ഈ സന്ദര്‍ഭം വ്യക്തമാക്കാന്‍ കുഞ്ഞാലിക്കുട്ടിയുടേയും, ബാലകൃഷ്ണപിള്ളയുടേയും ഉദാഹരണം പറഞ്ഞെന്നേയുള്ളൂ. കുഞ്ഞാലിക്കുട്ടിയെയും പിള്ളയെയും അനുകൂലിച്ചല്ല താന്‍ സംസാരിച്ചത്. തന്റെ വാക്കുകള്‍ വളച്ചൊടിച്ച മാധ്യമങ്ങളുടെ നടപടിയെ സംസ്‌കാരശൂന്യം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. കുറേക്കൂടി മര്യാദ മാധ്യമങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇത്ര നിലവാരമില്ലാതെ പെരുമാറരുത്. മാധ്യമങ്ങളുടെ താല്‍പര്യം തന്റെ പേരില്‍ അടിച്ചേല്‍പ്പിക്കരുതെന്നും രാജേഷ് പറഞ്ഞു.

Advertisement