എഡിറ്റര്‍
എഡിറ്റര്‍
സംഘികളുടെ നാണമില്ലാത്ത നുണ പ്രചാരണത്തിന് മറ്റൊരു തെളിവ്; തന്റെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ച സംഘപരിവാറിനെ പൊളിച്ചടുക്കി എം.ബി രാജേഷ്
എഡിറ്റര്‍
Tuesday 22nd August 2017 1:16pm

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ച സംഘപരിവാറിനെ പൊളിച്ചടുക്കി എം.ബി രാജേഷ് എംപി. കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രംതാന്‍ ഷെയര്‍ ചെയ്‌തെന്ന പേരില്‍ പ്രചരിപ്പിച്ച സംഘപരിവാറിനെതിരെയാണ് രാജേഷ് രംഗത്തെത്തിയത്.

കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ പരിപാടിയുടെ ഫോട്ടോ എടുത്ത് പോസ്റ്റിട്ട ഈ എം.പിയെ എന്ത് വിളിക്കണം എന്നുചോദിച്ചായിരുന്നു സംഘപരിവാറിന്റെ വ്യാജപോസ്റ്റ്.

ആര്‍.എസ്.എസ് ഫാസിസത്തിനെതിരെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭോപ്പാലില്‍ നിന്നുള്ള ദൃശ്യം എന്ന് പറഞ്ഞുകൊണ്ടായിരുന്നു എം.ബി രാജേഷിന്റേതെന്ന പേരില്‍ സംഘികള്‍ പ്രചരിപ്പിച്ചത്.

എന്നാല്‍ മണി രാജന്‍ വാരിയത്ത് എന്നയാള്‍ ഭാരതീയം എന്ന പേജില്‍ ഷെയര്‍ ചെയ്ത പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട്  ഉള്‍പ്പെടെ എടുത്തിട്ടായിരുന്നു സംഘപരിവാര്‍ വ്യാജപ്രചരണം പൊളിച്ചടുക്കിക്കൊണ്ടുള്ള രാജേഷിന്റെ പോസ്റ്റ്.

”സംഘികളുടെ നാണമില്ലാത്ത നുണ പ്രചാരണത്തിന് മറ്റൊരു തെളിവ്. എന്റെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇന്ത്യയിലെ റോഡെന്ന് പറഞ്ഞ് റഷ്യയിലെ റോഡ് പോസ്റ്റ് ചെയ്യുന്ന മന്ത്രി പുംഗവന്മാരുടെ സംസ്‌ക്കാര ശൂന്യരായ അനുയായികളില്‍ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍” എന്നായിരുന്നു എം.ബി രാജേഷിന്റെ ചോദ്യം.

Advertisement