മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എം.ബി.ഫൈസല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

Subscribe Us:

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായ ഫൈസല്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റുമാണ്.

അതേസമയം മലപ്പുറം ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും കൊടിയേരി പറഞ്ഞു. വേങ്ങര എം.എല്‍.എയായ പി.കെ.കുഞ്ഞാലിക്കുട്ടിയാണ് മലപ്പുറത്ത് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി. ബി.ജെ.പിയ്ക്കു വേണ്ടി ശ്രീപ്രകാശാണ് മലപ്പുറത്ത് മത്സരിക്കുന്നത്.