എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫ് വിജയം മതനിരപേക്ഷതയെ ആശങ്കപ്പെടുത്തുന്നതെന്ന് എം.ബി ഫൈസല്‍
എഡിറ്റര്‍
Monday 17th April 2017 11:26am

 

മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഇടതു സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്കടുക്കവേയാണ് എം.ബി ഫൈസല്‍ യു.ഡി.എഫ് ജയം മതനിരപേക്ഷതയ്ക്ക് വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ടത്.


Also read വിവാഹത്തിന് പോത്തിറച്ചി വിളമ്പാന്‍ അനുമതി തരണമെന്ന അപേക്ഷയുമായി ദാദ്രിയിലെ മുസ്‌ലിം കുടുംബം പൊലീസ് സ്റ്റേഷനില്‍ 


തീവ്ര വര്‍ഗീയ നിലപാട് സ്വീകരിച്ചതാണ് മുസ്‌ലിം ലീഗിന്റെ വിജയത്തിന് കാരണമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള പാര്‍ട്ടികളുമായി ലീഗ് ധാരണയുണ്ടാക്കിയിരുന്നു. ഇതാണ് അവരുടെ വിജയത്തിന് കാരണമായതെന്നും ഫൈസല്‍ ആരോപിച്ചു.

70ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടി 1,61,786 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. 71.33 ശതമാനം വോട്ടാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയിരുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി ലീഡ് തുടരുന്നത്.


Dont miss മുസാഫര്‍പൂറില്‍ ബൈക്കിനുമുന്നില്‍ ചാടിയ ആടിനെ തട്ടിയെന്നാരോപിച്ച് മധ്യവയസ്‌കനെ തല്ലിക്കൊന്നു 


നാലാം സ്ഥാനത്ത് നോട്ടയാണെന്ന പ്രത്യേകതയുമുണ്ട് മലപ്പുറത്തെ ഫലപ്രഖ്യാപനത്തില്‍. നിലവില്‍ രണ്ടായിരത്തിലേറെ വോട്ടുകളാണ് നോട്ട നേടിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുഉള്ള മറ്റു സ്ഥാനാര്‍ത്ഥികള്‍ നോട്ടയ്ക്ക് പുറകിലാണ്.

വോട്ട് നില:

പികെ. കുഞ്ഞാലിക്കുട്ടി: 474694

എം.ബി.ഫൈസല്‍: 312760

എന്‍. ശ്രീപ്രകാശ്: 60890

Advertisement