എഡിറ്റര്‍
എഡിറ്റര്‍
മഴവില്ല് -സിറ്റി ഫ്‌ലവര്‍ പ്രവാസ ദീപം പദ്ധതിക്ക് ആശംസകളുമായി ഉമ്മന്‍ചാണ്ടിയും കെ. സി ജോസഫും
എഡിറ്റര്‍
Thursday 25th May 2017 9:12am

റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദിക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന മഴവില്‍ കുടുംബ കൂട്ടായ്മ മുന്നോട്ടുവെച്ച പ്രവാസദീപം പദ്ധതിക്ക് ഹൃസ്വ സന്ദര്‍ശനത്തിന് റിയാദിലെത്തിയ ശ്രീ. ഉമ്മന്‍ ചാണ്ടിയും, കെ. സി. ജോസഫും ആശംസകള്‍ നേര്‍ന്നു.

ആഗോളതാപനത്തിന്റെ ഭീഷണിയില്‍ നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

മഴവില്‍ കുടുംബ കൂട്ടായ്മ പ്രവര്‍ത്തകരായ ശ്യാം പട്ടാമ്പി, വിനോദ്, അബൂബക്കര്‍ പൊന്നാനി, സ്വപ്ന, ജയ ശ്യാം എന്നിവര്‍ ചേര്‍ന്ന് ഇരുവര്‍ക്കും പ്രതീകാത്മക വൃക്ഷത്തൈ കൈമാറ്റം ചെയ്തു.

പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രവാസികള്‍ ഓരോ അവധിക്കാലത്തിന്റെയും ഓര്‍മ്മക്കായി നാട്ടില്‍ ഒന്നോ അതിലധികമോ തണല്‍ മരങ്ങള്‍ നട്ടു സംരക്ഷിക്കുന്ന പദ്ധതിയാണ് പ്രവാസ ദീപം.

പ്രശസ്ത ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ സിറ്റി ഫ്‌ലവറിന്റെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന പ്രവാസ ദീപം പദ്ധതിക്ക് ഇതിനോടകം തന്നെ വിവിധ മേഖലകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement