മയ്യില്‍: കണ്ണൂര്‍ മയ്യില്‍ കുറ്റിയാട്ടൂരില്‍ യുവതി രണ്ട് മക്കളുമായി കിണറ്റില്‍ ചാടി. രണ്ട് കുട്ടികള്‍ മരിച്ചു. യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു. ഇന്ന് രാവിലെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് സംഭവമുണ്ടായത്. ചെറുവത്തല മൊട്ട മീത്തല്‍ വീട്ടില്‍ എം.വി പ്രവീണിന്റെ ഭാര്യ രജനി(30)യാണ് കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളായ അഭിജിത്ത്(നാല്), അര്‍ച്ചന(ഒന്നര) എന്നിവരാണ് മരിച്ചത്.

രണ്ടുകുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം കിണറിലെ കയറില്‍ തൂങ്ങി രജനി ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ കയര്‍ പൊട്ടി കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് സൂചന. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടികള്‍ മരിച്ചിരിഞ്ഞു. രജനിയെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.