കോബ്: ഉത്തേജക മരുന്ന് വിവാദത്തില്‍പ്പെട്ട് ആടിയുലയുന്ന ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. മലയാളി അത്‌ലറ്റ് മയൂഖജോണിക്ക് ജപ്പാനിലെ കോബില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ലോംഗ്ജംപില്‍ സ്വര്‍ണ്ണം.

6.56 മീറ്റര്‍ ചാടിയാണ് മയുഖ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. മറ്റൊരു മലയാളി താരമായ എം.എ. പ്രജൂഷക്ക് പക്ഷെ ആറാം സ്ഥാനത്തെത്താനെ കഴിഞ്ഞൂള്ളൂ. 6.27 മീറ്റര്‍ ദൂരമാണ് പ്രജൂഷ പിന്നിട്ടത്.

Subscribe Us: