Categories

മോഡി മനുഷ്യകുലത്തിന്റെ ശത്രുവെന്ന് എം.സി മായിന്‍ഹാജി

mc-mayin-haji

കോഴിക്കോട്: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡിക്കെതിരെ നിശിത വിമര്‍ശനമുയര്‍ത്തി മുസ്ലീം ലീഗ് നേതാവ് എം.സി മായിന്‍ഹാജി രംഗത്ത്.

നിരപരാധികളായ മുസ്ലീങ്ങളെ കൊന്നൊടുക്കാന്‍ കൂട്ട് നിന്ന മോഡി മനുഷ്യകുലത്തിന്റെ ശത്രുവാണെന്നും അദ്ദേഹം പറഞ്ഞു. പിറന്ന് വീണ സമുദായത്തിലെ പാവങ്ങളായ തീര്‍ത്ഥാടകരെ കത്തിച്ചാമ്പാലാക്കിയ കൊടും ക്രൂരതയുടെ ആസൂത്രികനാണ് മോഡി.

അതിന്റെ പ്രതികാരമെന്നോളം അനേകായിരം മുസ്ലീംങ്ങളുടെ വംശഹത്യയ്ക്ക് കൂട്ടു നില്‍ക്കുകയും ചെയ്തു മോഡി. ഇത്തരത്തിലുള്ള മോഡി മനുഷ്യകുലത്തിന്റെ ശത്രുവാണ്.

ബേപ്പൂര്‍ നിയോജക മണ്ഢലം മുസ്ലീം ലീഗ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക ലീഗ് നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.