Categories

ഏറ്റവും കൂടുതല്‍ മന്ത്രിമാരെ പുറത്താക്കിയത് മായാവതി

ലക്‌നൗ: ഏറ്റവും കൂടുതല്‍ മന്ത്രിമാരെ പുറത്താക്കിയ മുഖ്യമന്ത്രി മായാവതി. മായാവതി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടത് 15 മന്ത്രിമാരാണ്.

ഇന്നലെ പുറത്തായ രണ്ടു മന്ത്രിമാരടക്കം ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ പുറത്തായത് ആറു പേരാണ്. ഇപ്പോള്‍ 35 പേരാണ് മന്ത്രിസഭയിലുള്ളത്. പുറത്താക്കപ്പെട്ടവരില്‍ കൂടുതലും കൈക്കൂലി കേസില്‍ പെട്ടവരാണ്.

ഇനിയും കുറേ മന്ത്രിമാര്‍ ഉരുളാന്‍ കിടക്കുന്നതേയുള്ളൂ. 13 മന്ത്രിമാര്‍ ലോകായുക്തയുടെ കെണിയിലായിട്ടുണ്ട്. ബി.എസ്.പിയുടെ 28 എം.എല്‍.എമാര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

ജയലളിതയും ഏറെക്കുറെ മായാവതിയുടെ പോലെയാണ് മന്ത്രിമാരെ തട്ടുന്ന കാര്യത്തില്‍. മറ്റു മുഖ്യമന്ത്രിമാര്‍ മന്ത്രിമാരോട് രാജി ആവശ്യപ്പെടുമ്പോള്‍ ജയലളിത മന്ത്രിമാരെ പുറത്താക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്കു നല്‍കുകയാണ് ചെയ്യാറ് എന്നു മാത്രം.

Malayalam News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.