എഡിറ്റര്‍
എഡിറ്റര്‍
വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തി ബി.ജെ.പി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; മുസ്‌ലീം മേഖലയില്‍ പോലും ബി.ജെ.പി വിജയിച്ചതെങ്ങനെയെന്നും മായാവതി
എഡിറ്റര്‍
Saturday 11th March 2017 2:07pm

ന്യൂദല്‍ഹി: തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി ബി.എസ്.പി നേതാവ് മായാവതി. വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി തിരിമറി നടത്തിയെന്നാണ് മായാവതിയുടെ ആരോപണം.

മുസ്‌ലീങ്ങള്‍ പോലും ബി.ജെ.പിക്ക് വോട്ട് ചെയ്തു എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഒരിക്കലും ഞാന്‍ അത് വിശ്വസിക്കില്ല.
വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കൃത്രിമത്വം കാണിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ബി.ജെ.പിക്ക് ഒരിക്കലും വിജയിക്കാനാവില്ല.

മുസ്‌ലീം മേഖലയില്‍ പോലും ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നു. ഇതില്‍ കൃത്രിമത്വം നടന്നിട്ടുണ്ട്.

ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും അത് ബി.ജെ.പിക്ക് ലഭിക്കും. ആ രീതിയില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ അവര്‍ തിരിമറി നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുമെന്നും യു.പിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.


Dont Miss തെരഞ്ഞെടുപ്പും അട്ടിമറിക്കപ്പെടുന്നു? മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറിയെന്ന് ആരോപണം: ക്രമക്കേട് നടന്നത് വോട്ടിങ് മെഷീനുകളില്‍ 


ബി.ജെ.പിയോട് എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. നിങ്ങള്‍ വിജയിച്ചത് നേരായ മാര്‍ഗത്തിലൂടെയല്ല. മോദിയും അമിത്ഷായും സത്യസന്ധരാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയാണ് വേണ്ടത്. അതും പഴയ രീതിയിലുള്ള ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുകൊണ്ടുള്ള വോട്ടിങ് ആവണം. അല്ലെങ്കില്‍ ഇത് ജനാധിപത്യത്തിന്റെ അന്ത്യമാവും- മായാവതി പറയുന്നു.

നേരത്തെ മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് വോട്ടെണ്ണല്‍ വേളയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. മംബൈയിലെ നാസിക്, പൂനെ മേഖലകളില്‍ പലയിടങ്ങളിലും ആകെ രേഖപ്പെടുത്തിയ വോട്ടുകളേക്കാള്‍ കൂടുതലായിരുന്നു എണ്ണിയ വോട്ടുകള്‍.

Advertisement