ലക്‌നൗ: യു.പി.എ സര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മായാവതി. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്നും അവരെ ഇനിയും പിന്തുണയ്ക്കണമോ എന്ന കാര്യം നാളെ ചേരുന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ തീരുമാനിക്കുമെന്നും മായാവതി പറഞ്ഞു.

Ads By Google

Subscribe Us:

യു.പി.എ ദളിത് വിരുദ്ധ സര്‍ക്കാറാണെന്നും മായാവതി കുറ്റപ്പെടുത്തി. ദളിത് വിരുദ്ധ പാര്‍ട്ടികള്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാറും ദളിത് വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ലക്‌നൗവില്‍ നടക്കുന്ന ബി.എസ്.പിയുടെ റാലിയില്‍ സംസാരിക്കവേ മായാവതി പറഞ്ഞു

യു.പി എ സര്‍ക്കാറിന്റെ പലചരക്ക് കച്ചവടത്തിലെ വിദേശനിക്ഷേപം ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഉപകാരപ്രദമല്ലെന്നും നാളെ അത് ജനങ്ങള്‍ക്ക് ഉപകാരപ്പെടുമ്പോള്‍ അതിനെ പിന്തുണയ്ക്കാമെന്നും മായാവതി അറിയിച്ചു.

എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം പാസാകാത്തത് സമാജ്‌വാദി പാര്‍ട്ടിയുടെ നിലപാട് മൂലമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.