എഡിറ്റര്‍
എഡിറ്റര്‍
യു.പി.എ സര്‍ക്കാര്‍ ദലിത് വിരുദ്ധര്‍: മായാവതി
എഡിറ്റര്‍
Friday 7th September 2012 4:38pm

ന്യൂദല്‍ഹി: സ്ഥാനക്കയറ്റത്തിനുള്ള സംവരണ ബില്‍ പാസാക്കാന്‍ പാര്‍ലമെന്റിന്റെ സമ്മേളനം പ്രത്യേകമായി വിളിച്ച് ചേര്‍ക്കണമെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.

Ads By Google

സംവരണ ബില്‍ പാസാക്കാന്‍ പാര്‍ലമെന്റ് സമ്മേളനം 10-12 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് മായാവതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ബില്‍ പാസാക്കാത്തതിന് കോണ്‍ഗ്രസിനെ അവര്‍ കുറ്റപ്പെടുത്തുകയും ചെയ്യും.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ സര്‍ക്കാരിനെ ദളിത് വിരുദ്ധരെന്നും അവര്‍ വിശേഷിപ്പിച്ചു. ബില്‍ പാസാക്കാന്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് സര്‍ക്കാരിനോട് ബി.എസ്.പി ആവശ്യപ്പെട്ടു. അതോടൊപ്പം, സമ്മേളനം സുഗമമായി നടക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് ദിവസവും വകുപ്പ് മന്ത്രി ബില്‍ പാസാക്കുന്നതിനായി ശ്രമിച്ചിരുന്നു. എന്നാല്‍ അവസാന ദിവസം അദ്ദേഹം അതിനുള്ള ശ്രമം പോലും നടത്തിയില്ല. യു.പി.എയ്ക്ക് പോലും ബില്‍ പാസാക്കണമെന്ന് ആഗ്രഹമില്ലെന്നും മായാവതി ആരോപിച്ചു.

Advertisement