എഡിറ്റര്‍
എഡിറ്റര്‍
‘ ആ കുട്ടിയെ നേരില്‍ കണ്ടതോടെയാണ് തേരകത്തോടുള്ള അസഹനീയത വര്‍ധിച്ചത് ‘ ; കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ തേരകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എഡിറ്റര്‍
Sunday 5th March 2017 9:46pm

കോഴിക്കോട്: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതികളിലൊരാളായ ഫാദര്‍ തോമസ് തേരകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വേക്കറ്റും സാമൂഹ്യപ്രവര്‍ത്തകയുമായ മായ കൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഫാ.തേരകത്തെ നേരില്‍ കാണാനിടയായ സംഭവം സൂചിപ്പിച്ചു കൊണ്ടാണ് മായ വിമര്‍ശനം ഉന്നയിക്കുന്നത്.

ദത്തു നല്‍കലുകളടക്കം ഫാ.തേരകത്തിന്റെ മുഴുവന്‍ ഇടപാടുകളും പരിശോധിക്കണമെന്നും അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് ഒളിവിനുള്ള സൗകര്യം ഒരുക്കലാണെന്നും മായ പറയുന്നുണ്ട്.

ബാലിക പീഡിപ്പിക്കപ്പെട്ട സംഭവമുമായി വയനാട് ശിശുക്ഷേമ സമിതി അധ്യക്ഷനായ ഫാദര്‍ തേരകത്തെ കണ്ട സംഭവം മായ വിവരിക്കുന്നത് ഇങ്ങനെയാണ്.

‘ വയനാട് ശിശുക്ഷേമ സമിതി അധ്യക്ഷനായ ഫാ.തോമസ് തേരകത്തെ ഓഫീസില്‍ പോയി കണ്ടിട്ടുണ്ട്. അമ്പലവയലില്‍ ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സി.കെ ജാനുവുമൊന്നിച്ചാണ് അയാളെ കണ്ടത്. അന്ന് പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് 14 വയസല്ല, 18 ഒക്കെയുണ്ടെന്ന് അയാള്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ അങ്ങനെയല്ല എന്നു പറഞ്ഞപ്പോള്‍. നിങ്ങള്‍ കുട്ടിയെ കണ്ടിട്ടില്ലല്ലോ, കണ്ടാലത്രയും തോന്നും എന്ന് വൃത്തികെട്ട ചിരിയോടെ അയാള്‍ . സിഡബ്ല്യു നോക്കേണ്ടത് സര്‍ട്ടിഫിക്കറ്റാണ് എന്നു പറഞ്ഞ് വഴക്കുണ്ടാക്കിയാണ് ഇറങ്ങിയത്.

തിരുവനന്തപുരത്തായിരുന്നു കുട്ടി ഉണ്ടായിരുന്നത്. അവിടെ പോയി അവളെ കാണുമ്പോള്‍ തേരകത്തെ കുറിച്ചുള്ള അസഹനീയത വര്‍ദ്ധിച്ചു. അത്രയ്ക്ക് ചെറിയ ഒരു ബാലിക. അവളുടെ ശരീരത്തെ പറ്റിയാണ് അയാള്‍ പറഞ്ഞത്.’

സംഭവത്തിന് പിന്നാലെ അന്നു തന്നെ മന്ത്രിയായിരുന്ന പി.കെ ജയലക്ഷ്മിയെ കണ്ട് സി.കെ ജാനുവുമൊന്നിച്ച് പരാതി നല്‍കിയാതായും മായ പറയുന്നു.


Must Read: മുഖ്യമന്ത്രിയുടെ തലയറുക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത ഒരു കോടി സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന മുസ്‌ലിം ലീഗ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം


തേരകം മാത്രമല്ല, കേരളത്തിലെ മിക്ക ശിശുക്ഷേമ സമിതികളും ക്രൈസ്തവ വൈദികരും കന്യാസ്ത്രീകളും കയ്യടക്കി വെച്ചിരിക്കുകയാണെന്നും മായ ആരോപിക്കുന്നു. ദത്തെടുക്കല്‍ അടക്കമുള്ളവയുടെ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇത്തരത്തിലാണ് മതസ്ഥാപനങ്ങളായി മാറുന്നതെന്നും മായ ചൂണ്ടിക്കാണിക്കുന്നു.

ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സുപ്രധാനമായ അധികാരമുള്ള സ്ഥാനമാണ് ശിശുക്ഷേമ സമിതി അധ്യക്ഷന്റേതെന്നും അത്തരം സ്ഥാനങ്ങളില്‍ അനര്‍ഹരാണ് ഇരിക്കുന്നതെങ്കില്‍ പ്രത്യാഘാതം രൂക്ഷമാണെന്നും അവര്‍ പറയുന്നു.

സംരക്ഷിക്കുന്നവര്‍ തന്നെ വേട്ടക്കാരാകുന്നത് അനുവദിച്ചുകൂട എന്നു പറഞ്ഞാണ് മായ തന്റെ ഫെയ്‌സ്ബുക്ക് പോസറ്റ് അവസാനിപ്പിക്കുന്നത്.


Don’t Miss: ‘കേരളത്തില്‍ ആര്‍.എസ്.എസുകാരനെ കുത്തിക്കൊല്ലുന്ന സി.പി.ഐ.എം’ മെക്‌സിക്കയിലെ കൊലപാതകത്തിന്റെ വീഡിയോയുമായി സംഘപരിവാറിന്റെ വ്യാജപ്രചരണം


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വയനാട് ശിശുക്ഷേമസമിതി അധ്യക്ഷനായ ഫാ. തോമസ് തേരകത്തെ ഓഫീസില്‍ പോയി കണ്ടിട്ടുണ്ട്. അമ്പലവയലില്‍ ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സി.കെ ജാനുവുമൊന്നിച്ചാണ് അയാളെ കണ്ടത്. അന്ന് പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് 14 വയസല്ല, 18 ഒക്കെയുണ്ടെന്ന് അയാള്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ അങ്ങനെയല്ല എന്നു പറഞ്ഞപ്പോള്‍. നിങ്ങള്‍ കുട്ടിയെ കണ്ടിട്ടില്ലല്ലോ, കണ്ടാലത്രയും തോന്നും എന്ന് വൃത്തികെട്ട ചിരിയോടെ അയാള്‍ . സിഡബ്ല്യു നോക്കേണ്ടത് സര്‍ട്ടിഫിക്കറ്റാണ് എന്നു പറഞ്ഞ് വഴക്കുണ്ടാക്കിയാണ് ഇറങ്ങിയത്.
തിരുവനന്തപുരത്തായിരുന്നു കുട്ടി ഉണ്ടായിരുന്നത്. അവിടെ പോയി അവളെ കാണുമ്പോള്‍ തേരകത്തെ കുറിച്ചുള്ള അസഹനീയത വര്‍ദ്ധിച്ചു. അത്രയ്ക്ക് ചെറിയ ഒരു ബാലിക. അവളുടെ ശരീരത്തെ പറ്റിയാണ് അയാള്‍ പറഞ്ഞത്. ജാനുവേച്ചിയുമായി അന്ന് മന്ത്രി ജയലക്ഷ്മിയെ കണ്ടപ്പോള്‍ തേരകത്തെ പറ്റി പരാതി പറഞ്ഞിരുന്നു.
തേരകം മാത്രമല്ല കേരളത്തിലെ മിക്ക ശിശുക്ഷേമ സമിതികളും ക്രൈസ്തവ വൈദികരും കന്യാസ്ത്രീകളും കയ്യടക്കി വെച്ചിരിക്കുകയാണ്. ദത്തെടുക്കല്‍ അടക്കമുള്ളവയുടെ സര്‍ക്കാര്‍ ഏജന്‍സിയാണ് ഇത്തരത്തില്‍ മതസ്ഥാപനമായി മാറുന്നത്. ഇത് അനുവദിച്ചു കൂട. എന്തുകാര്യത്തിലും കുഞ്ഞുങ്ങളുടെ സംരക്ഷകരാകേണ്ട ഇവര്‍ പ്രതികളോടൊപ്പം നില്‍ക്കുന്നത്, ഈ വൈദികന്റെ കാര്യത്തില്‍ മാത്രമല്ല. ഗേള്‍സ്, ചില്‍ഡ്രന്‍സ്, സ്പ്ഷെഷ്യല്‍ ഹോമുകളുടെ ചുമതലയടക്കം ഇവരുടെ കയ്യിലാണെന്നത് ഭീതി വര്‍ദ്ധിപ്പിക്കുന്നു. ദത്തുനല്‍കലുകളടക്കം ഇയാളുടെ മുഴുവന്‍ ഇടപാടുകളും പരിശോധിക്കണം. അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് ഒളിവിനുള്ള സൗകര്യം ഒരുക്കലാണ്.
ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം സുപ്രധാനമായ അധികാരമുള്ള സ്ഥാനമാണ് ശിശുക്ഷേമതി അധ്യക്ഷന്റേത്. അത്തരം സ്ഥലങ്ങളില്‍ അനര്‍ഹരാണ് ഇരിക്കുന്നതെങ്കില്‍ പ്രത്യാഘാതം രൂക്ഷമാണ്. സംരക്ഷകര്‍ തന്നെ വേട്ടക്കാരാകുന്നത് അനുവദിച്ചുകൂട.

Advertisement