ന്യൂദല്‍ഹി: ഇന്ത്യന്‍ പാരമ്പര്യ നാടകവേദിക്ക് പുതിയ ദിശാ ബോധം പകര്‍ന്ന മായ കൃഷ്ണ റാവു ഫാഷിസത്തിനെതിരെ നിരന്തരം പോരാടുന്ന കലാകാരിയാണ്, അഭിനയത്തിന് ലഭിച്ച കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അവാര്‍ഡ് വാപസി സമയത്ത് തിരിച്ച് കൊടുത്ത ആദ്യത്തെ ആര്‍ട്ടിസ്റ്റാണ് മായ കൃഷ്ണ റാവു.


Also read ‘അമ്മ’യുടെ നിലപാട് തെറ്റ്; താര സംഘടനയെ വിമര്‍ശിച്ച് വി.എസ്


ഇതില്‍ നിന്ന് വ്യത്യസ്ഥമായി സ്റ്റേജ് പെര്‍ഫോമന്‍സ് ആയിട്ടായിരുന്നു മായയുടെ പുതിയ പ്രതിഷേധം കഴിഞ്ഞ ദിവസം ജന്തര്‍ മന്തറില്‍ വെച്ച് നടന്ന #NOT IN MY NAME പ്രോട്ടസ്റ്റില്‍ ആയിരുന്നു അവരുടെ തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാത്ത പെര്‍ഫോമന്‍സ്. പറയാനുള്ള കാര്യങ്ങള്‍ ഒരു കടലാസില്‍ കുത്തിക്കുറിച്ച് അതുമായി സ്റ്റേജിലെത്തിയ അവര്‍ കൂടി നിന്നവരെ അത്ഭുതപ്പെടുത്തുന്ന പ്കരടനമാണ് നടത്തിയത്.

ശിവ്നാടാര്‍ യുണിവേഴ്സിറ്റിയില്‍ പ്രൊഫസ്സറായ മായക്ക് 2010 ല്‍ ആയിരുന്നു സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ രാജ്യത്ത് ഫാഷിസത്തിനെതിരെ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി അവാര്‍ഡ് വാപ്പസിയിലുടെ തനിക്ക് ലഭിച്ച അവാര്‍ഡ് അവര്‍ തിരിച്ച് നല്‍കിയിരുന്നു.


Dont miss ‘നോട്ട് ഇന്‍ മൈ നെയിം’ പ്രതിഷേധം അന്താരാഷ്ട്ര തലത്തിലും: ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ അണിനിരന്നവരില്‍ വിദേശികളായ മനുഷ്യാവകാശ പ്രവര്‍ത്തകരും


‘രാവണാമ്മ’, ‘ആര്‍ യു ഹോം ലെഡി മാക്ബത്ത്’, തുടങ്ങി പ്രശസ്തങ്ങളായ നിരവധി എകാങ്ക നാടകങ്ങള്‍ മായയുടെതായി പുറത്ത് വന്നിട്ടുണ്ട്,

മായകൃഷ്ണ റാവുവിന്റെ പെര്‍ഫോമന്‍സ് കാണാം