വാഷിങ്ടണ്‍: മെയ് അവസാനത്തോടെ അമേരിക്കയുടെ ദേശീയ തൊഴില്‍മേഖലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ മെയ് മാസത്തില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇത് നേരത്തെതന്നെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു.

തൊഴിലെണ്ണം വര്‍ധിപ്പിക്കുന്നതിനുവേണ്ടിയുള്ള ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര ഉയരാത്തതില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഭീതിയിലാണ്.

അമേരിക്കയുടെ ജനസംഖ്യയില്‍ 9% പേര്‍ ഇപ്പോള്‍ തൊഴില്‍രഹിതരാണ്. എന്നിരുന്നാലും തൊഴില്‍ നേടുന്നവരുടെ എണ്ണം നല്ലരീതിയില്‍ വളരുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.

മാര്‍ച്ചില്‍ 221000 തൊഴിലുകളും ഏപ്രിലില്‍ 244000 തൊഴിലുകളും സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും മെയില്‍ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.