എഡിറ്റര്‍
എഡിറ്റര്‍
യു.പി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുത്തലാഖ് നിരോധിക്കും: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
എഡിറ്റര്‍
Sunday 5th February 2017 8:04pm

talaq


സ്ത്രീകളെ ബഹുമാനിക്കുന്ന ഏകപാര്‍ട്ടിയാണ് ബി.ജെ.പിയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.


ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുത്തലാഖ് നിരോധിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. സ്ത്രീകളെ ബഹുമാനിക്കാത്ത ആചാരം നിരോധിക്കപ്പെടേണ്ടതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

മുത്തലാഖ് പോലെയുള്ള സാമൂഹിക തിന്മകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാരിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

നിരോധനം മതവുമായി ബന്ധപ്പെട്ടതല്ലെന്നും സ്ത്രീകളുടെ ആത്മാഭിമാന പ്രശ്‌നമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ravishankar-prasad

സ്ത്രീകളെ ബഹുമാനിക്കുന്ന ഏകപാര്‍ട്ടിയാണ് ബി.ജെ.പിയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മറ്റു പാര്‍ട്ടികള്‍ സ്ത്രീകളെ ആദരിക്കുകയോ അര്‍ഹമായ പദവിയോ നല്‍കുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ജാതിരാഷ്ട്രീയത്തിനപ്പുറം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ ബി.എസ്.പി ശ്രമിക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.


Read more: ഇ. അഹമ്മദ് ആശുപത്രിയില്‍ നേരിട്ടത് ക്രൂരമായ അതിക്രമം: മക്കള്‍

 


 

Advertisement