എഡിറ്റര്‍
എഡിറ്റര്‍
ട്രംപിനെതിരായ പ്രതിഷേധ പ്രകടനമായി അമേരിക്കയിലെ മെയ്ദിന റാലി; റാലിയ്ക്കിടെ സംഘര്‍ഷം
എഡിറ്റര്‍
Wednesday 3rd May 2017 8:59am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നടന്ന മെയ്ദിന റാലി പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിനെതിരായ പ്രക്ഷോഭമായി. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ റാലികള്‍ നടന്നത്.

ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ലോസ് ആഞ്ജലസ്, സാന്‍ ഫ്രാന്‍സിസ്‌കോ തുടങ്ങിയ നിരവധി നഗരങ്ങളില്‍ ട്രംപ് വിരുദ്ധ റാലി നടന്നു. കുടിയേറ്റ-മുസ്‌ലിം വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്ത കൊണ്ട് നടന്ന റാലികളില്‍ നിരവധി പേരാണ് പങ്കെടുത്തത്.


Also Read: ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ ഗുണ്ടകളെ നിയോഗിക്കുമെന്ന് ഐ.എം.എ; കോഴിക്കോട്ട് ഇന്ന് മെഡിക്കല്‍ ബന്ദ്


എന്നാല്‍ സമാധാനപരമായി പ്രതിഷേധറാലി നടത്തിയവര്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടു. ലാത്തിച്ചാര്‍ജ് നടത്തിയ ശേഷം പര്രക്ഷോഭക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം.

പക്ഷേ പൊലീസിനെതിരെ പ്രക്ഷോഭക്കാര്‍ കല്ലേറ് നടത്തിയെന്നാണ് പൊലീസ് മേധാവി പറഞ്ഞത്. പ്രസിഡന്റായി ചുമതലയേറ്റ നാള്‍ മുതല്‍ ട്രംപിനെതിരെ വ്യാപകമായ പ്രതിഷേധമാണ് അമേരിക്കയിലെങ്ങും നടന്നു കൊണ്ടിരിക്കുന്നത്.

Advertisement