മൂവാറ്റുപുഴ: മാവോയിസ്റ്റ് നേതാവ് അജയന്‍ മണ്ണൂര്‍ മൂവാറ്റുപുഴയില്‍ പൊലീസ് പിടിയിലായി.

Ads By Google

മാവോയിസ്റ്റ് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് കൊണ്ടുള്ള ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴയില്‍ നിന്നുമാണ് അജയന്‍ പിടിയിലായത്. ഞായറാഴ്ച എറണാകുളം പ്രസ് ക്ലബിലും ഇയാള്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു.

മാവേലിക്കര മാവോയിസ്റ്റ് ഗൂഢാലോചന കേസിലെ ഒന്നാം പ്രതിയാണ് അജയനെന്ന് പോലീസ് പറഞ്ഞു. റെവല്യുഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് അജയന്‍. ആന്ധ്രയിലും തമിഴ്‌നാട്ടിലും നിരോധനമുള്ള സംഘടനയാണിത്.

കേരളത്തിലുടനീളം മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.