ഒറീസ്സ: ഒറീസ്സയിലെ മാല്‍കന്‍ഗിരി ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പിനുനേരെ മാവോയിസ്റ്റ് കുഴിബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല.
ബി.എസ്.എഫുകാര്‍ ക്യാമ്പിനായി പുറത്തുപോയ സമയത്താണ് ഇവരെ ലക്ഷ്യം വച്ചുള്ള ആക്രമണം നടന്നത്. താല്‍ക്കാലിക ബി.എസ്.എഫ് ക്യാമ്പിന് 250 മീറ്റര്‍ അകലെ സ്‌ഫോടനമുണ്ടായ സ്ഥലത്ത് ആസമയത്ത് ആരും തന്നെ ഇല്ലാതിരുന്നതിനാല്‍ വന്‍അപകടം ഒഴിവായി.
സ്‌ഫോടനത്തില്‍ റോഡിന്റെ ഒരുഭാഗം തകര്‍ന്നു. സ്‌ഫോടനം നടന്ന സ്ഥലത്ത് ബി.എസ്.എഫ് നടത്താനിരുന്ന ആരോഗ്യബോധവത്കരണ പരിപാടി യെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു.

ഇവിടെനിന്ന് 50 കിലോമീറ്റര്‍ അകലെ ഗോബിന്ദ്പള്ളിയില്‍ സ്‌പെഷല്‍ എസ്.പി.ഒകളെയും ആഭ്യന്തരഗാഡുകളും അവിടം ഉപേക്ഷിച്ചുപോകണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകളും ബാനറുകളും പതിച്ചിട്ടുണ്ട്.