പാറ്റ്‌ന: ബിഹാറില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ നാല് ഗ്രാമീണരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വെടിയേറ്റ നിലയിലുള്ള മൃതദേഹങ്ങള്‍ ബങ്ക ജില്ലയില്‍ ഒരു കുളത്തില്‍ നിന്നാണ് കണ്ടെടുത്തത്.

മന്‍സൂര്‍ അന്‍സാരി, കല്ലു അന്‍സാരി. കാഷിം അന്‍സാരി, സഹദത്ത് അന്‍സാരി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. വെള്ളിയാഴ്ചയാണ് ജാമൂയിയിലെ പിപ്രാധി ഗ്രാമത്തില്‍ നൂറോളം വരുന്ന സായുധ മാവോയിസ്റ്റ് സംഘം ഒരു കുടുംബത്തെ ആക്രമിച്ചത്.

Subscribe Us:

ജാമുവിയിലെ കനോഡി ഗ്രാമത്തിലായിരുന്നു സംഭവം.മാവോയിസ്റ്റുകളുടെ സജീവ മേഖലയാണ് ഇത്. വ്യാഴാഴ്ച രാത്രി് കുടുംബത്തിലെ മൂന്നു പേരെ വധിച്ച സംഘം നാല് പേരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മാവോയിസ്റ്റുകള്‍ക്കായി ബങ്കയിലെയും ജാമുവിലെയും പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Malayalam News

Kerala News In English