തിരുവനന്തപുരം: കേരളത്തിനുള്ളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി.

Ads By Google

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് വ്യക്തമാക്കുന്നതെന്ന് തിരുവഞ്ചൂര്‍ അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍ മേല്‍ ആഭ്യന്തരമന്ത്രി ഡി.ജി.പി യുമായും  ഇന്റലിജന്‍സ് ഡി.ജി.പിയുമായും ചര്‍ച്ച നടത്തി.

കേരള കര്‍ണാടക അതിര്‍ത്തി വനമേഖലയില്‍ മാവോയിസ്റ്റ് വേട്ട  സംയുക്തമായി നടത്താന്‍ യോഗം തീരുമാനിച്ചു. കേരളത്തിലെ ഏഴു അതിര്‍ത്തി ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളുടെ സുരക്ഷ കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രത്യേക പരിശീലനം നേടിയ കേരളാ പൊലീസ് സേനാ വിഭാഗം തണ്ടര്‍ ബോള്‍ട്ടിന്റെപരിശോധന തുടരുകയാണ്.  പരിശോധനയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കര്‍ണാടകയിലെയും  കേരളത്തിലെയും ഉന്നത പൊലീസ് മേധാവികളുമായി  പങ്കുവെച്ച് ദൗത്യവുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

കേരള കര്‍ണാടക പോലീസ് സംയുക്ത നീക്കത്തിനായി ഓരോ സേനയ്ക്കും ഓരോ മേഖല വേര്‍തിരിച്ചുനല്‍കി. ഇവിടെ പരിശോധന നടത്തുന്ന സംഘത്തിന് ആര് നിര്‍ദേശം നല്‍കണമെന്നും കിട്ടുന്ന വിവരങ്ങള്‍ ആര്‍ക്ക് കൈമാറണമെന്നും ധാരണയായി. കര്‍ണാടകത്തിലെയും കേരളത്തിലെയും ഉന്നത പോലീസ് മേധാവികള്‍ ഓരോ ദിവസത്തെയും പരിശോധനയുടെ വിശദാംശങ്ങള്‍ പങ്കുവെച്ച് പുതിയ തന്ത്രങ്ങള്‍ തീരുമാനിക്കും.

ബ്രേക്കിങ് ന്യൂസ് ലൈവ് ജനങ്ങള്‍ പോസിറ്റീവായിട്ടുള്ള അഭിപ്രായം തന്നെയാണ് പറയുന്നത്. ആളുകള്‍ക്കുള്ള ഒരു മെസ്സേജ് ആയിട്ടാണ് തോന്നുന്നത്. ഒരു പ്രശ്‌നത്തോട് എങ്ങനെ പ്ര