maoist-2ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മാവോവാദി നക്‌സല്‍ വിരുധ സൈനിക നടപടികള്‍ ഇന്ത്യയെ അരക്ഷിതമാക്കുമെന്ന് മുന്‍ ബിഎസ്എഫ് ഡയറക്റ്റര്‍ ജനറല്‍ മഹേന്ദ്ര കുമാവത്ത് പറഞ്ഞു. ഇത്തരം നടപടികള്‍ ഇന്ത്യയെ അഫ്ഗാനിസ്ഥാനും ഇറാഖും പോലെയാക്കും.

ആദ്യം തകര്‍ക്കുക പിന്നെ മുന്നേറുക എന്ന പുതിയ ശൈലിയാണു നക്‌സല്‍ വേട്ടയ്ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. നക്‌സലുകളെ നേരിടാന്‍ വ്യോമസേനയെ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ അരക്ഷിതത്വം സൃഷ്ടിക്കും. കൂടുതല്‍ ആളുകളെ മാവോവാദി നക്‌സല്‍ ചേരിയിലെത്തിക്കാന്‍ മാത്രമേ ഇത്തരം നടപടികള്‍ ഉപകരിക്കൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ടെലഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുമാവത് ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നക്‌സല്‍ വിരുദ്ധ നീക്കത്തിന്റെ നേതൃനിരയിലുള്ള തന്ത്രജ്ഞന്‍ കൂടിയാണ് കുമാവത്.