എഡിറ്റര്‍
എഡിറ്റര്‍
മാവേലിക്കരയില്‍ എസ്.ഐ തൂങ്ങിമരിച്ചു
എഡിറ്റര്‍
Monday 7th January 2013 12:36pm

മാവേലിക്കര: മാവേലിക്കരയില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരന്ന എസ്.ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

Ads By Google

മാവേലിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മാവേലിക്കര ചെറുകോല്‍ ഷേര്‍ളി ഭവനത്തില്‍ കെ.വൈ.ഡാമിയന്‍ (53) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.50-ഓടെ വീടിനു സമീപത്തെ മരത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാവേലിക്കരയില്‍ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് കരുതുന്നത്. ചെറുകോല്‍ ഗവണ്‍മെന്റ് യു.പി.എസ് അധ്യാപിക ഷേര്‍ളിയാണു ഭാര്യ. എംടെക് വിദ്യാര്‍ഥി ഷിജോ, എന്‍ജിനിയറിംഗ് വിദ്യാര്‍ഥി കിച്ചു എന്നിവര്‍ മക്കളാണ്.

കഴിഞ്ഞ 29-നാണ് മാവേലിക്കരയില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളടക്കം ഏഴ് പരെ പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളോട് പോലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുണ്ടായിരുന്നു.

ഡാമിയന്റെ സാന്നിദ്ധ്യത്തിലാണ് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതെന്നായിരുന്നു ആരോപണം.

തമിഴ്‌നാട് സ്വദേശിയും ആണവശാസ്ത്രജ്ഞനുമായ ഗോപാല്‍, മലയാളികളായ ഷിയാസ്, സലീം, ബാഹുലേയന്‍, ദേവരാജന്‍, രാജേഷ് മാധവന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായവരുടെ ഒരു സാംസ്‌കാരിക കൂട്ടായ്മ രൂപീകരിക്കാനാണ് തങ്ങള്‍ ലോഡ്ജില്‍ മുറിയെടുത്തതെന്ന് അറസ്റ്റിലായവര്‍ പോലീസിന് മൊഴിനല്‍കിയിരുന്നു.

നിരോധിതസംഘടനാപ്രവര്‍ത്തനം, അന്യായമായി സംഘം ചേരല്‍, കുറ്റകരമായ ഗൂഢാലോചന, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

Advertisement