കൊല്ലം: കൊല്ലം ഓച്ചിറയില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ ടെമ്പോയില്‍ ട്രെയിനിടിച്ച് മൂന്നു മലയാളികളുള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു. ഒരാളുടെ നില ഗൂരുതരമാണ്.

വാനിന്റെ ഡ്രൈവര്‍ ഓച്ചിറ കൊറ്റമ്പള്ളി കൊച്ചയ്യത്ത് ശശി(55), വള്ളികുന്നം മണക്കാട് സ്വദേശി സതീഷ്(34), വള്ളികുന്നം സ്വദേശിയായ അജയന്‍(30) ബംഗാള്‍ സ്വദേശികളായ ആലോം മണ്ടേല്‍ (20), ബോള്‍ കമാറണി(20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മഠത്തിക്കാരായ്മ തോട്ടത്തില്‍ പടീറ്റതില്‍ സന്തോഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ട്രെയിന്‍ വരുന്നതറിയാതെ ലെവല്‍ക്രോസ് കടക്കാന്‍ ശ്രമിച്ച ടെമ്പോയില്‍ മാവേലി എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ അശ്രദ്ധമായി ട്രാക്കിലേക്ക് വാന്‍ ഓടിച്ചു കയറ്റിയതാണ് അപകടകാരണമെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം.

കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.