Categories

മുസ്‌ലിം മതനേതാവിന്റെ മരണം: പിന്നില്‍ ബജ്രംഗ് ദളെന്ന് ആരോപണം

ശ്രീനഗര്‍: പ്രമുഖ മതനേതാവ് മൗലവി ഷൗക്കത്ത് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നില്‍ ബജ്രംഗ് ദളാണെന്ന് ആരോപണം. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളാണ് ഷൗക്കത്തിന്റെ മരണത്തിന് പിന്നില്‍ ബജ്രംഗ് ദളാണെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ചയായിരുന്നു ശ്രീനഗറിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ ഷൗക്കത്ത് കൊല്ലപ്പെട്ടത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ തൊയ്ബ എന്നീ ഭീകരസംഘടനകളാണ് ബജ്രംഗ് ദളിനെ ലക്ഷ്യമിട്ട് ആരോപണമുന്നയിച്ചിട്ടുള്ളത്. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനകളുടെ സഹായത്തോടെ ബജ്രംഗ് ദളും അഭിനവ് ഭാരതുമാണ് സ്‌ഫോടനം നടത്തിയതെന്ന് ലഷ്‌ക്കര്‍ ഇ തൊയ്ബ വക്താവ് അബ്ദുള്ള ഗസ്‌നവി പറഞ്ഞു.

വെള്ളിയാഴ്ച്ച ഉച്ചനമസ്‌കാര സമയത്തായിരുന്നു പള്ളിയില്‍ സ്്‌ഫോടനം നടന്നത്. എന്നാല്‍ ലഷ്‌ക്കറിന്റേയും ഹിസ്ബുളിന്റേയും ആരോപണങ്ങളെ ഹുറിയത് നേതാവ് സയിദ് അലിഷാ ഗിലാനി തള്ളിക്കളഞ്ഞു. പരസ്പരം പോരടിക്കാതെ സംയമനം പാലിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.